Saturday, December 09, 2006

പ്രിയപ്പെട്ട സുഹൃത്തുക്കളെ

പ്രിയപ്പെട്ട സുഹൃത്തുക്കളെ വളരെ കാലത്തിനു ശേഷം ഞാന്‍ ബ്ലോഗിങിന്റെ ലോകത്തേക്ക് തിരിച്ചു വരികയാണ്. അപ്രതീക്ഷിതമായി കിട്ടിയ ഒരു ട്രാന്‍സ്ഫര്‍ എന്റെ ജീവിത ക്രമത്തെ ആകെ മാറ്റിക്കളഞ്ഞു. ടൈം മാനേജ്മെന്റിനായി ഒരു ടൈം മാനേജ്മെന്റ് കോഴ്സ് ചെയ്ത് പ്രശ്നം പരിഹരിക്കാം എന്നു കരുതി എന്നാല്‍ സമയക്കുറവു കൊണ്ട് അതും നടന്നില്ല. പിന്നെ കൈവയ്ക്കാന്‍ ഉറക്കം മാത്രം മുന്നിലുള്ളതു കൊണ്ട് നാലു മണിക്കൂര്‍ ഉറങ്ങി പ്രശ്നം പരിഹരിക്കാം എന്നു കരുതുന്നു. എന്തായാലും പ്രിയപ്പെട്ടവര്‍ക്ക് കമ്മന്റിടാന്‍ കഴിഞ്ഞില്ലെങ്കില്‍ ക്ഷമിക്കുക. ആഗ്രഹമില്ലാഞ്ഞിട്ടല്ല, സമക്കുറവാണ് കാരണം. എന്തായലും വീണ്ടും നമ്മുക്ക് ഇടയ്ക്കിടയ്ക്ക് കാണാം.. കാണേണ്ടേ??

Saturday, October 21, 2006

അയാളുടെ മരണം

അയാള്‍;
ശൂന്യമായ പീഠഭൂമിയിലെ
ഏകാന്ത വൃക്ഷമായിരുന്നു.

ജീവിതം;
ഒരു വൃക്ഷം
ഒരൊറ്റ വൃക്ഷം.

പ്രണയം;
വൃക്ഷത്തിലെ
ഒരു ശിഖിരം.

സ്വപ്നം;
ശിഖരത്തിലെ ഒരില
ഒരൊറ്റയില.

കാലത്തിന്റെ ചക്രത്തില്‍ നിന്നും
വീശിയടിച്ച കാറ്റില്‍
ഒരൊറ്റ കൊടുംങ്കാറ്റില്‍
ഇലയും ശിഖരവും വൃക്ഷവും താഴെ വീണു.

Wednesday, September 13, 2006

കൃഷ്ണന്‍ മറന്ന രാധയല്ല നീ കൃഷ്ണനെ മറന്ന രാധയാണ് നീ..

രാധ
രാധ മാത്രം കടന്നു പോകുന്നു.
മതിലുകളില്ലാത്ത വൃന്ദാവനത്തെ
പ്രകമ്പ്‌നം കൊള്ളിച്ചു കൊണ്ട്.
കൃഷ്ണന്റെ ഓരമ്മകളില്‍ നൊമ്പ്‌രം മാത്രം
ബാക്കി വച്ചു കൊണ്ട്.
സൌഹൃദത്തിന്റെ നേര്‍ത്ത ചരടുകളാല്‍
വികാരങ്ങള്‍ക്ക് ചങ്ങലയിട്ടു കൊണ്ട്.

കണ്ണുകളില്‍ വിഷാദം കിനിയുന്നു
അത് വാക്കുള്‍ക്ക് അതിര്‍വരമ്പുകള്‍ മെനയുന്നു
സ്വപ്നങ്ങള്‍ക്ക് തടവറ നിര്‍മ്മിക്കുന്നു

ഒടുവില്‍
ഒഴിഞ്ഞ വൃന്ദവനവും വേണുവും
കൃഷ്ണന്റെ മയില്‍പ്പീലിയും മാത്രം
ബാക്കിയാവുന്നു.
മനസ്സുകളുടെ ദൂരം അളക്കാന്‍
ചരിത്രത്തിന്റെ താളുകളിലെവിടെയോ
കൃഷ്ണന്‍ നിശബ്ദനാകുന്നു.

Sunday, July 30, 2006

ഫ്ളാഷ് ബാക്ക് അദ്ധ്യായം ഒന്ന്

അങ്ങനെ ആ രാധ

നിറഞ്ഞ മരങ്ങളുളള ഒരു കലാലയം. നിറയെ മരങ്ങളുളള; ചുറ്റുമതില്‍ കെട്ടി തടവിലാക്കിയ പേരറിയാത്ത നിറയെ മരങ്ങളുളള ആ കലാലയത്തില്‍ വച്ചാണ് ഞാന്‍ അവളെ ആദ്യമായി കണ്ടത്. കോളജിലെ ശാസ്ത്രവിഭാഗം വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച പച്ച ബോര്‍ഡുമായി എനിക്കിന്നും അജ്ഞാതമായ പേരുമായി നില്‍ക്കുന്ന മരത്തിന്റെ തണലില്‍ വച്ചാണ് ഞാന്‍ അവളോട് ആദ്യമായി സംസാരിച്ചത്. കുട്ടീടെ പേരെന്താണെന്നോ? ക്സാസ് ഏതാണന്നോ അല്ല ഞാന്‍ ആദ്യം ചോദിച്ചത്. ഈ മരത്തിന്റെ ചുവട്ടില്‍ ഇരിക്കാന്‍ നല്ല രസമാ അല്ലേ എന്നായിരുന്നു.

എന്റെ ചോദ്യത്തിലെ വിഢിത്തമോ അതോ എന്റെ വേഷത്തിലെ കാലത്തിന് ചേരാത്ത അസ്വാഭാവികതയോ എന്താണെന്നറിയില്ല മറുപടി നിഷ്കളങ്കമായ ഒരു പൊട്ടിച്ചിരിയായിരുന്നു.

ചമ്മലിന്റെ ജാള്യതയോ അതോ സീനിയറായ ഓരു ആണ്‍കുട്ടിയ്ക്ക് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ആ കോമ്പ്ലെക്സോ അവളോട് സംസാരിക്കുന്നതില്‍ നിന്ന് എന്നെ തടഞ്ഞു നിര്‍ത്തിയിരുന്നു.

അവള്‍ അവിടെ ഇരിക്കുന്നത് കാണുമ്പോള്‍ അവിടവും അവളെയും കാണാത്തപ്പോലെ ഞാന്‍ കടന്നു പോകുമായിരുന്നു. അവള്‍ അവിടെ നിന്ന് പോയാല്‍ ആ സാമ്രാജ്യത്തിന്റെ കിരീയിടം വയ്ക്കാത്ത ചക്രവര്‍ത്തിയായിരുന്നു ഞാന്‍ അവള്‍ ഇരുന്ന സ്ഥലത്തെ ഏതോ പ്രതികാര ബുദ്ധിയാല്‍ അലങ്കോലമാക്കുന്ന വാശിക്കാരനായ അഞ്ചുവയസ്സുകാരനായും ഞാന്‍ അപ്പോള്‍ മാറുമായിരുന്നു.

പിന്നീട്.......
അത് പിന്നീടാകട്ടെ

Wednesday, July 26, 2006

യൂറീക്കാ... യൂറീക്കാ..

യൂറീക്കാ... യൂറീക്കാ..ഞാനിപ്പോള്‍ ഓഫിസില്‍ ആയിപ്പോയി അല്ലെങ്കില്‍ ആര്‍ക്കിമെഡീസിനെപ്പോലെ ഞാനും ഇറങ്ങി ഓടിയേനെ.....ഛെ എന്നോ എന്തോന്ന് ഞാന്‍ ഇവിടെ ഫൂള്‍ സൂട്ടിലാണ് ഇരിക്കുന്നേ. നഗ്നനായി ഓടാന്‍ ഞാനാര് പ്രോതീമാ ബേട്ടീയോ ???
(ലിംഗ പ്രത്യയ ശാസ്ത്രജന്‍മാരോട് ഒരു വാക്ക് ഇവിടെ ഇപ്പോള്‍ ഇക്കാര്യത്തില്‍ അത് ബാധകമല്ല) നന്ദി ... അല്ലെങ്കില്‍ മോഹന്‍ ലാല്‍ പാടിയപ്പോലെ നന്ദി അരോടു ഞാന്‍ ചെല്ലേണ്ടു. ടെപ്ലേറ്റിന്റെ സ്ക്രിപ്റ്റ് അയച്ച് തന്ന ശ്രീജിയോടെ അതോ ടെംപ്സേറ്റ് ഓന്നു മാറ്റി വരാന്‍ പറഞ്ഞ അജിത്തിനോടോ? അതോ നിക്കിനോടൊ പിന്നെയും സാങ്കേതിത വിവരങ്ങള്‍ കുലം കുത്തി ഓഴുക്കിയ കുട്ടപ്പായിയോടൊ.... നന്ദി നന്ദി എല്ലാവരോടും... കമ്മന്റ് ലിങ്ക്‌ ഊക്കെയാണ് എല്ലാവരും വരിക കമ്മന്റിടുക എന്നെ സന്തോഷിപ്പിക്കുക....കൂടെ നിങ്ങളും സന്തോഷിക്കുക

സ്നഹപൂര്‍വം നിങ്ങളുടെ (ആവോ ആര്‍ക്കറിയാം) കിച്ചു

Where are you?? my dear comment link???

It is a trial posting to find out comment link..
Kichu

മല പോലെ വന്നതു എലി പോലെ പോയി

ശ്രീജിത്തേ താങ്കള്‍ പറഞ്ഞപ്പോലെ ബോംബായി തുടങ്ങണം എന്നോര്‍ത്തു പക്ഷെ നനഞ്ഞ പടക്കം പോലെയാവട്ടെ തുടക്കം എന്ന് അവസാനം നിശ്ചയിച്ചു. മലയാളത്തില്‍ ഒരു ബ്ലൊഗ്‌ തുടങ്ങുക എന്നത് ജീവിതാഭിലാഷമായിരുന്നു. ഇപ്പോള്‍ അത് സാധിച്ചു. ഇനി മരിച്ചാലും വേണ്ടില്ല. അയ്യടാ! അങ്ങനെ ഞാന്‍ മരിക്കാനൊന്നും പോകുന്നില്ല. എന്റെ കൊച്ചു ലോകത്തെ വികൃതികള്‍ മുഴുവന്‍ പറഞ്ഞു, നിങ്ങളെ കൊന്നിട്ടേ ഞാന്‍ മരിക്കൂ കേട്ടോ...

ഇതാണു, ഇതാണു ഭൂലോകത്തി അംഗമായലുളള ഉപകാരം, കാരണം സഹായിക്കാ ആയിരങ്ങളുണ്ടാകും. ടെപ്പ് പാഡിനെ കുറിച്ച് പറഞ്ഞപ്പോ സിബുവിന്റെ ഓണ്‍ ലൈന്‍ ടെപ്പ് പാഡ് തന്ന ശനിയേട്ട, സഹായക്കാനായി ഓടി വന്ന ശ്രീജി, എല്ലാവര്‍ക്കും കമ്മന്റിടുന്ന കൂട്ടത്തിള്‍ തുടക്കകാരനായ എന്നെ ഉണ്ണി എന്ന് വിളിച്ച വല്ല്യേച്ചി സൂ, എന്നെയും സമാനനായി കണ്ട് സ്നേഹിച്ച സഹയാത്രികന്‍, ഇത്തിരിവെട്ടം അങ്ങനെ ആരെല്ലാം ...പിന്നീട് പറയാന്‍ മറന്നു പോയ ഒരു പാട് ചേട്ടന്‍മാര്‍ എല്ലാവര്‍ക്കും നന്ദി.

യൂണികോഡിന്റെ മലയാളം സോറി മംഗ്ലീഷ് ലിപി അങ്ങട് വഴങ്ങണില്ല. സാരംല്യ ചിലപ്പോള്‍ അത് ഇംഗ്ലീഷ് അറിയാഞ്ഞിട്ടായിരിക്കും അല്ലേ ശ്രീജീ...???- അക്ഷരങ്ങള്‍ ഒന്നായി പഠിച്ചു വരുന്നു, തീരുന്ന ക്രമത്തില്‍ ഞാന്‍ ഞാനായി നിങ്ങള്‍ടെ മുന്നിലെത്തുന്നതായിരിക്കും. കമ്മന്റുകള്‍ എനിക്ക് ഒരു പാട് ഇഷ്ടമാണ് അതു കൊണ്ട് ശ്രീജിത്തിനേപ്പോലെ ഒരു കമ്മന്റ് പ്ലീസ് .....