Wednesday, September 13, 2006

കൃഷ്ണന്‍ മറന്ന രാധയല്ല നീ കൃഷ്ണനെ മറന്ന രാധയാണ് നീ..

രാധ
രാധ മാത്രം കടന്നു പോകുന്നു.
മതിലുകളില്ലാത്ത വൃന്ദാവനത്തെ
പ്രകമ്പ്‌നം കൊള്ളിച്ചു കൊണ്ട്.
കൃഷ്ണന്റെ ഓരമ്മകളില്‍ നൊമ്പ്‌രം മാത്രം
ബാക്കി വച്ചു കൊണ്ട്.
സൌഹൃദത്തിന്റെ നേര്‍ത്ത ചരടുകളാല്‍
വികാരങ്ങള്‍ക്ക് ചങ്ങലയിട്ടു കൊണ്ട്.

കണ്ണുകളില്‍ വിഷാദം കിനിയുന്നു
അത് വാക്കുള്‍ക്ക് അതിര്‍വരമ്പുകള്‍ മെനയുന്നു
സ്വപ്നങ്ങള്‍ക്ക് തടവറ നിര്‍മ്മിക്കുന്നു

ഒടുവില്‍
ഒഴിഞ്ഞ വൃന്ദവനവും വേണുവും
കൃഷ്ണന്റെ മയില്‍പ്പീലിയും മാത്രം
ബാക്കിയാവുന്നു.
മനസ്സുകളുടെ ദൂരം അളക്കാന്‍
ചരിത്രത്തിന്റെ താളുകളിലെവിടെയോ
കൃഷ്ണന്‍ നിശബ്ദനാകുന്നു.