അയാള്‍;
ശൂന്യമായ പീഠഭൂമിയിലെ
ഏകാന്ത വൃക്ഷമായിരുന്നു.
ജീവിതം;
ഒരു വൃക്ഷം
ഒരൊറ്റ വൃക്ഷം.
പ്രണയം;
വൃക്ഷത്തിലെ
ഒരു ശിഖിരം.
സ്വപ്നം;
ശിഖരത്തിലെ ഒരില
ഒരൊറ്റയില.
കാലത്തിന്റെ ചക്രത്തില്‍ നിന്നും
വീശിയടിച്ച കാറ്റില്‍
ഒരൊറ്റ കൊടുംങ്കാറ്റില്‍
ഇലയും ശിഖരവും വൃക്ഷവും താഴെ വീണു.
Saturday, October 21, 2006
Subscribe to:
Posts (Atom)