Sunday, July 30, 2006

ഫ്ളാഷ് ബാക്ക് അദ്ധ്യായം ഒന്ന്

അങ്ങനെ ആ രാധ

നിറഞ്ഞ മരങ്ങളുളള ഒരു കലാലയം. നിറയെ മരങ്ങളുളള; ചുറ്റുമതില്‍ കെട്ടി തടവിലാക്കിയ പേരറിയാത്ത നിറയെ മരങ്ങളുളള ആ കലാലയത്തില്‍ വച്ചാണ് ഞാന്‍ അവളെ ആദ്യമായി കണ്ടത്. കോളജിലെ ശാസ്ത്രവിഭാഗം വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച പച്ച ബോര്‍ഡുമായി എനിക്കിന്നും അജ്ഞാതമായ പേരുമായി നില്‍ക്കുന്ന മരത്തിന്റെ തണലില്‍ വച്ചാണ് ഞാന്‍ അവളോട് ആദ്യമായി സംസാരിച്ചത്. കുട്ടീടെ പേരെന്താണെന്നോ? ക്സാസ് ഏതാണന്നോ അല്ല ഞാന്‍ ആദ്യം ചോദിച്ചത്. ഈ മരത്തിന്റെ ചുവട്ടില്‍ ഇരിക്കാന്‍ നല്ല രസമാ അല്ലേ എന്നായിരുന്നു.

എന്റെ ചോദ്യത്തിലെ വിഢിത്തമോ അതോ എന്റെ വേഷത്തിലെ കാലത്തിന് ചേരാത്ത അസ്വാഭാവികതയോ എന്താണെന്നറിയില്ല മറുപടി നിഷ്കളങ്കമായ ഒരു പൊട്ടിച്ചിരിയായിരുന്നു.

ചമ്മലിന്റെ ജാള്യതയോ അതോ സീനിയറായ ഓരു ആണ്‍കുട്ടിയ്ക്ക് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ആ കോമ്പ്ലെക്സോ അവളോട് സംസാരിക്കുന്നതില്‍ നിന്ന് എന്നെ തടഞ്ഞു നിര്‍ത്തിയിരുന്നു.

അവള്‍ അവിടെ ഇരിക്കുന്നത് കാണുമ്പോള്‍ അവിടവും അവളെയും കാണാത്തപ്പോലെ ഞാന്‍ കടന്നു പോകുമായിരുന്നു. അവള്‍ അവിടെ നിന്ന് പോയാല്‍ ആ സാമ്രാജ്യത്തിന്റെ കിരീയിടം വയ്ക്കാത്ത ചക്രവര്‍ത്തിയായിരുന്നു ഞാന്‍ അവള്‍ ഇരുന്ന സ്ഥലത്തെ ഏതോ പ്രതികാര ബുദ്ധിയാല്‍ അലങ്കോലമാക്കുന്ന വാശിക്കാരനായ അഞ്ചുവയസ്സുകാരനായും ഞാന്‍ അപ്പോള്‍ മാറുമായിരുന്നു.

പിന്നീട്.......
അത് പിന്നീടാകട്ടെ

4 comments:

സു | Su said...

:) നന്നായിട്ടുണ്ട്. ഇനിയിപ്പോ അവളെ എവിടെയെങ്കിലും കണ്ടാല്‍ ബ്ലോഗിന്റെ കാര്യം പറയാന്‍ മടിക്കേണ്ട. കിച്ചുണ്ണിയും ആളു മോശമല്ലാന്ന് അവളൊന്നറിയട്ടെ.

Adithyan said...

കിച്ചുവേ തുടക്കം കൊള്ളാം... ആദ്യ പാര-യില്‍ ‘നിറയെ മരങ്ങളുടെ‘ ഒരു കളിയാണല്ലോ :)

അപ്പോള്‍ നമ്മുടെ നായികയെ അവതരിപ്പിച്ചു കഴിഞ്ഞിരിയ്ക്കുകയാണ്. ഇനിയാ കഥ ഇങ്ങ് ഇറക്കിവിട്. വായനക്കാരെ എന്തിന്റെയൊക്കെയോ മുള്‍മുനയില്‍ നിര്‍ത്താതെ...

viswaprabha വിശ്വപ്രഭ said...

കിച്ചൂ,
ഒക്കെ കാണുന്നുണ്ട്,ട്ടോ!

നന്നായി പഴുത്തുതുടുത്ത, ഫ്രെഷ് പ്രേമകഥ തന്നെ പോരട്ടെ ആദ്യം!

എന്നിട്ടെന്തായി? ആ മരമൊക്കെ ഇപ്പോഴും അവിടെയുണ്ടോ?
അതോ ദേഷ്യം വന്ന് ഒക്കെ വെട്ടിനിരത്തിയോ?

വള്ളുവനാടന്‍ said...

കിച്ചുമോനെ നീ തകര്‍ത്തു കളഞ്ഞു കേട്ടോ...?
എഴുത്തിലും ടെക് നോളജി പഠനത്തിലും ഒരുപാട് ഒരുപാട് പുരോഗതിയുണ്ടാകട്ടെ