Saturday, October 21, 2006

അയാളുടെ മരണം

അയാള്‍;
ശൂന്യമായ പീഠഭൂമിയിലെ
ഏകാന്ത വൃക്ഷമായിരുന്നു.

ജീവിതം;
ഒരു വൃക്ഷം
ഒരൊറ്റ വൃക്ഷം.

പ്രണയം;
വൃക്ഷത്തിലെ
ഒരു ശിഖിരം.

സ്വപ്നം;
ശിഖരത്തിലെ ഒരില
ഒരൊറ്റയില.

കാലത്തിന്റെ ചക്രത്തില്‍ നിന്നും
വീശിയടിച്ച കാറ്റില്‍
ഒരൊറ്റ കൊടുംങ്കാറ്റില്‍
ഇലയും ശിഖരവും വൃക്ഷവും താഴെ വീണു.

11 comments:

കിച്ചു said...

അയാളുടെ മരണം ഒരു പുതിയ പോസ്റ്റ്

ദിവ (diva) said...

കവിത കൊള്ളാം

:)

ഇത്തിരിവെട്ടം|Ithiri said...

കാലം തീര്‍ക്കുന്ന കാറ്റിനോടൊപ്പം തീരാന്‍ വിധിക്കപ്പെട്ടവന്‍ അല്ലേ... കിച്ചൂ നന്നായിരിക്കുന്നു.

പച്ചാളം : pachalam said...

കിച്ചുവേ പുലിയാണല്ലേ.. :)
എനിക്കിഷ്ടപ്പെട്ടട്ടോ...

കിച്ചു said...

ലേശം വൈകിപ്പോയി, എല്ലാവരുടെയും അഭിപ്രായങ്ങള്‍ വൈകിയാണ് കണ്ടത്. നന്ദി.....

Sul | സുല്‍ said...

കിച്ചു നന്നായിരിക്കുന്നു.

ഷിജു അലക്സ്‌‌: :Shiju Alex said...

കിച്ചു
പരിഭാഷ വിക്കിയില്‍ ചേര്‍ന്നു താങ്കള്‍ക്ക് പരിഭാഷ പ്പെടുത്തണം എങ്കില്‍ ലേഖനത്തിന്റെ ഏത് ഭാഗമാണോ പരിഭാഷപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത് ആ ഭാഗം ഇംഗ്ലീഷ് വിക്കിയില്‍ നിന്ന് എടുത്ത് അത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി അത് അതതു ലേഖനത്തില്‍ കമന്റ് ആയി ഇടുകയോ മലയാളം വിക്കിയില്‍ നേരിട്ട് കൂട്ടി ചേര്‍ക്കുകയോ ചെയ്യുക. പരിഭാഷവിക്കിയിലൂടെ ഉദ്ദേശിക്കുന്നത് ഇംഗ്ലീഷ് വിക്കിയിലെ വലിയതും ആധികാരികവുമായ ലേഖനങ്ങള്‍ (പലപ്പോഴും ഒരാള്‍ തനിയെ ചെയ്താല്‍ മടുപ്പുളവാക്കുന്നതും, ആഴ്ചകള്‍ എടുക്കുന്നതുമായ ലേഖനങ്ങള്‍ ) മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക എന്നതാണ്. താങ്കള്‍ക്ക് പരിഭാഷ വിക്കിയില്‍ ചേരാതെ നേരിട്ടും അവിടെ പോയി ഇതൊക്കെ ചെയ്യാം. പക്ഷെ കൂട്ടായ ശ്രമത്തിലൂടെ കുറച്ചു നല്ല ലേഖനങ്ങള്‍ മലയാളം വിക്കിക്ക് സംഭാവന ചെയ്യുക എന്നതാണ് പരിഭാഷ വിക്കി ബ്ലോഗ്ഗിലൂടെ ഉദ്ദേശിക്കുന്നത്.

ഷിജു അലക്സ്‌‌: :Shiju Alex said...

കിച്ചുവേട്ടാ,
താങ്കള്‍ പരിഭാഷവിക്കിയില്‍ ഏറ്റെടൂത്ത “ദിഗ് വിജയം“ ഇതു വരെ പൂര്‍ത്തിയായിട്ടില്ല.അതൊന്ന് വേഗം ചെയ്യൂ നമുക്ക് അടുത്ത പരിഭാഷയിലേക്ക് പോകണം.

valluvanadan said...

കിച്ചു, പുതിയവയൊന്നും എഴുതാനില്ലാഞ്ഞിട്ടാണോ അതോ ഉറക്കമില്ലായ്മ കനംതൂക്കിയ കണ്ണുകള്‍ക്ക് എഴുത്ത് ഒരു വേദനയാണെന്ന് തോന്നുണ്ടോ? എന്തു തന്നെയായാലും എഴുത്ത് നിര്‍ത്തരുത്.
ബ്ളോഗുകള്‍ക്ക് ജീവനുള്ളതുപോലെയാണ് പലപ്പോഴും തോന്നാറ്. ചിലതുവായിക്കുന്പോള്‍ എനിക്ക് നഷ്ടമായ ബാല്യത്തിന്റെ നിഴലുകള്‍ മനസ്സില്‍ തെളിയും.
നീ ആരെന്ന് ഒരിക്കലും പുറത്താക്കാതെ എഴുതുക. അതിലും ഒരു ത്രില്ലില്ലേ....?

മലയാളം ടൈപ്പ് ചെയ്യാന്‍ ലളിതമായൊരു സോഫ്ട് വെയര്‍ കിട്ടിയിട്ട്, ഇനിയും എഴുതാതിരുന്നാല്‍ പാസ് വേഡ് മാറ്റിക്കളയും കേട്ടോ?

വേണു venu said...

കവിതയിഷ്ടപ്പെട്ടല്ലോ കിച്ചുജീ.:)

കിച്ചു said...

ശങ്കരാചാര്യരുടെ ദിഗ് വിജയം

ദ്വൈദവാദത്തെ തോല്‍പ്പിച്ച് അദ്വൈത വാദത്തെ പുനസ്ഥാപിക്കാനായി ശങ്കരാചാര്യര്‍ ഭരതം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. ദ്വൈതവാദത്തിന്റെ പ്രമുഖവക്താക്കളായിരുന്നവരെ വാദത്തില്‍ തോല്‍പ്പിച്ച് തന്റെ അനുയായികളാക്കി മാറ്റി ശങ്കരാചാര്യന്‍ അദ്വൈതവാദത്തെ പുനസ്ഥാപിച്ചു. അദ്വൈതവാദത്തെ പുനസ്ഥാപിക്കാനായി ശങ്കരാചാര്യര്‍ നടത്തിയ യാത്രകളും വാദങ്ങളും ദിഗ് വിജയം എന്നാണ് അറിയപ്പെടുന്നത്.

ശങ്കരാചാര്യര്‍ തന്റെ ശിഷ്യന്‍മാരോടും സുധന്വാവ് എന്ന പേരില്‍ പ്രസിദ്ധനായ മലയാളിയായ രാജാവിനോടൊപ്പവുമാണ് ദിഗ് വിജയത്തിനിറങ്ങിപ്പുറപ്പെട്ടത്. ശങ്കരാചാര്യരും പരിവാരങ്ങളും ആദ്യം ചെന്നെത്തിയത് രാമേശ്വരത്താണ്. അവിടെ വച്ച് ശാക്തേയന്‍മാര്‍ എന്ന ഭോഗാലസരും മദ്യപന്‍മാരുമായിരുന്നവരെ വാദത്തില്‍ തോല്‍പ്പിച്ച് തന്റെ ശിഷ്യന്‍മാരാക്കി. ഇവിടെ ശങ്കരാചാര്യര്‍ ഒരു ക്ഷേത്രം പണിക്കഴിപ്പിച്ചു. പിന്നീട് അവിടെ നിന്ന് കര്‍ണാടകത്തിലേയ്ക്ക് യാത്രയായി വഴിയ്ക്ക് വച്ച് കാപാലികര്‍ ശങ്കരാചാര്യരോടും പരിവാരങ്ങളോടും ഏറ്റുമുട്ടി. എന്നാല്‍ അവരെ സുധന്വാവ് യുദ്ധത്തില്‍ തോല്‍പ്പിച്ചു. എന്നാല്‍ അവരുടെ നേതാവായ ക്രകചന്‍ ശങ്കരാചാര്യരെ നശിപ്പിക്കാനായി തന്റെ ആരാധനാ മൂര്‍ത്തിയായ കാപാലിയെ പ്രത്യക്ഷപ്പെടുത്തി. തന്റെ ഭക്തനും ആചാര്യനുമായ ശങ്കരാചാര്യരെ കണ്ട് കാപാലി ക്രകചനെ വധിച്ചു. ശങ്കരാചാര്യര്‍ സ്തുതിച്ചു കൊണ്ടിരിക്കേ കാപാലി അന്തര്‍ധാനം ചെയ്തു.

പിന്നീട് പശ്ചിമ സമുദ്രത്തിന്റെ തീരത്തുള്ള ഗോഗര്‍ണത്ത് എത്തിയ ശങ്കരാചാര്യര്‍ കാപാലിയ്ക്ക് വേണ്ടി ഭുജംഗ പ്രയാതം വൃത്തത്തില്‍ ഒരു സ്ത്രോത്രം രചിച്ചു. ഇതാണ് ശിവാനന്ദലഹരി എന്ന പേരില്‍ പ്രസിദ്ധമായ ശിവസ്ത്രോത്രം ഇതിന്റെ രചനയെപ്പറ്റിയുള്ള ഐതീഹ്യം മാധവീയശങ്കരവിജയം ശരിവയ്ക്കുന്നുണ്ട്.

ഗോഗര്‍ണത്ത് ശ്രീശങ്കരാചാര്യര്‍ കുറച്ചു കാലം വേദാന്തം പഠിപ്പിച്ചു കൊണ്ട് കഴിഞ്ഞുകൂടി. പിന്നീട് നീലകണ്ഠന്‍ എന്ന ശൈവപണ്ഞിതന്‍ തര്‍ക്കത്തിനായി ശങ്കരാചാര്യരുടെ അടുത്ത് എത്തി നീലകണ്ഠന്റെ വാദമുഖങ്ങളെ ഖണ്ഡിച്ച ശങ്കരാചാര്യര്‍ അദ്ദേഹത്തെയും ശിഷ്യന്‍മാരെയും തന്റെ അനുയായികളാക്കി മാറ്റി. ഇവിടെവച്ച് അദ്ദേഹത്തിന് തന്റെ ശിഷ്യരില്‍ പ്രധാനിയായ ഹരിദത്തന്‍ എന്നു പേരുള്ള ഒരു ശിഷ്യനെ കിട്ടി. (ഇയാളുടെ പേര് ഹസ്തമാലന്‍, ഹസ്തമാലാകാചാര്യന്‍ എന്നും വിവക്ഷയുണ്ട്)

പിന്നീട് ശങ്കരാചാര്യര്‍ വടക്കോട്ടു യാത്ര ചെയ്ത് സൌരാഷട്രയിലെത്തി. അവിടെ അദ്വൈതം പ്രചരിപ്പിച്ചു കൊണ്ട് ദ്വാരകയില്‍ എത്തിച്ചേര്‍ന്നു. അവിടുള്ള വൈഷ്ണവരെ വാദത്തില്‍ തോല്‍പ്പിച്ചതിനു ശേഷം ഉജ്ജയിനിയിലെത്തി ഭോദാഭേദവാദത്തിലൂന്നിയ ഭട്ടഭാസ്ക്കരകനെ വാദത്തില്‍ തോല്‍പ്പിച്ചു ശിഷ്യനാക്കി.(എന്നാല്‍ ഭട്ടഭാസ്കരന്‍ ശങ്കരാചാര്യരുടെ സമകാലികനാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്, മാധവീയ ശങ്കരവിജയത്തിലെ കഥകള്‍ പ്രകാരം ശങ്കരാചാര്യര്‍ വാദത്തില്‍ ജയിച്ചവരുടെ കൂട്ടത്തില്‍ ഖണ്ഡനഖണ്ഡഖാദ്യ കര്‍ത്താവായ ശ്രീഹര്‍ഷകവി കൂടി ഉള്‍പ്പെടുന്നുണ്ട്, എന്നാല്‍ ഇയാളും ശങ്കരാചാര്യരുടെ സമകാലികനല്ല.)

പിന്നീട് കാമരൂപദേശത്ത് (ഇന്നത്തെ അസ്സാം) ചെന്ന് ശാക്തഭാഷ്യത്തിന്റെ കര്‍ത്താവായ അഭിനവഗുപ്തനുമായി വാദത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ ശങ്കരാചാര്യരെ വാദത്തില്‍ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നു മനസിലാക്കിയ അഭിനവഗുപ്തന്‍ ആഭിചാരകര്‍മ്മം കൊണ്ട് ശങ്കരാചാര്യരെ ഇല്ലാതാക്കാനാണ് ശ്രമിച്ചത് (എന്നാല്‍ പ്രസിദ്ധനും പ്രത്യഭിജ്ഞാസിദ്ധാന്തസ്ഥാപകനും സുപ്രസിദ്ധ വേദാന്ത ചിന്തകനുമായ അഭിനവഗുപ്തനെ പറ്റിയുള്ള ഇക്കഥ സത്യമാവാന്‍ തരമില്ല. ശങ്കരാചാര്യരുടെ കാലം കഴിഞ്ഞ് രണ്ടു നൂറ്റാണ്ടെങ്കിലും കഴിഞ്ഞാണ് അഭിനവഗുപ്തന്‍ ജീവച്ചത്) പിന്നീട് ഗൌഡദേശത്തു പോയി മുരാരിമിശ്രനെ വാദത്തില്‍ തോല്‍പ്പിച്ച് ദ്വൈതവാദത്തെ നാമാവശേഷമാക്കി.